പത്രമാധ്യമ പ്രവർത്തകരെ ആദരിച്ച് ജെസിഐ കമ്പല്ലൂർ
കമ്പല്ലൂർ: ജെ സി ഐ കമ്പല്ലൂരിന്റെ നേതൃത്വത്തിൽ മലയോര മേഖലയിലെ സാമൂഹിക സംസ്കാരിക രംഗത്ത് സജീവമായി നില്ക്കുന്ന പത്ര മാധ്യമ പ്രവർത്തകരായ സുരേന്ദ്രൻ മാഷിനെയും വിനോദ് പി.ഡി.യെയും ഇന്ത്യൻ റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ആദരിച്ചു. ജെ.സി.ഐ കമ്പല്ലൂരിന്റെ പ്രസിഡന്റ് ഷോബി തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പ്രസിഡന്റമാരായ ക്രിസ്റ്റോ വി.വി, വിൽസൻ ജോസഫ്, ജോബിൻ ബാബു , ടോജിൻ മാത്യു , അബിൻ സജു എന്നിവർ പങ്കെടുത്തു.
No comments