തീപാറുന്ന സ്മാഷുകൾക്ക് സാക്ഷിയാവാൻ വെള്ളരിക്കുണ്ട്.. ടൗൺ ക്ലബ്ബ് വെള്ളരിക്കുണ്ട് ആഥിത്യമരുളുന്ന ഉത്തരമേഖല വോളി ടൂർണമെൻ്റ് ഇന്ന് വൈകിട്ട്
വെള്ളരിക്കുണ്ട് : സംസ്ഥാന ദേശീയ താരങ്ങൾ പങ്കെടുക്കുന്ന മലയോരത്തിലെ ഏറ്റവും വലിയ വോളിബോൾ ടൂർണമെന്റ് നാളെ വെള്ളരിക്കുണ്ടിൽ നടക്കും. വെള്ളരിക്കുണ്ടിൽ പ്രവർത്തിക്കുന്ന ടൗൺ ക്ലബ്ബാണ് മത്സരത്തിന്റെ സംഘാടകർ. ഡേ & നൈറ്റ് നടക്കുന്ന ടൂർണമെന്റ് ഇന്ന് ( ജനുവരി 14) വൈകുന്നേരം 5 മണി മുതൽ വെള്ളരിക്കുണ്ട് പുളിയായിൽ ഐപ്പ് മാസ്റ്റർ മെമ്മോറിയാൽ ഫ്‌ള്ഡ്ലീറ്റ് സ്റ്റേഡിയത്തിൽ (സെൻ്റ്.ജൂഡ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ട് ) നടക്കും. ഒന്നാം സ്ഥാനക്കാർക്ക് 25023 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 18023 രൂപയും ട്രോഫിയും ലഭിക്കുന്ന ടൂർണമെന്റ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടകയം ഉത്ഘാടനം ചെയ്യും. ടൗൺ ക്ലബ്ബ് പ്രസിഡണ്ട് മനോജ് പി ഐപ് അധ്യക്ഷനാകും. വെള്ളരിക്കുണ്ട് ഫെറോന ചർച്ച് വികാരി റവ. ഫാ. ജോൺസൺ അന്ത്യംകുളം മുഖ്യാഥിതി ആയിരിക്കും. സമാപന സമ്മേളനത്തിൽ ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി വിവി വിജയമോഹൻ സമ്മാനദാനം നിർവ്വഹിക്കും. പ്രസിഡണ്ട് കെ.എസ് ശ്രീനിവാസൻ മുഖ്യാഥിതിയാകും. ടൗൺ ക്ലബ്ബ് സെക്രട്ടറി ഗിരീഷ് ഇ എൻ അധ്യക്ഷനാകും. സംഘാടക സമിതി കൺവീനർ ജോയൽ ജോസഫ് സ്വാഗതം പറയും
കളിക്കളത്തിൽ മാറ്റുരയ്ക്കുക്കുന്ന ടീമുകൾ:
ബല്ലാരി വെള്ളരിക്കുണ്ട്
ഫ്രണ്ട്‌സ് മുത്തത്തി കാനായി
കെ എഫ് സി കായിലംകോട്
റോയൽ ട്രാവൻകൂർ ഫാർമേഴ്‌സ്, ഭീമനടി
പി പി ബ്രദേർസ്, അമ്പലത്തറ
യുവധാര, പെരിങ്ങാര
No comments