'ഇടിക്കൂട്ടിലെ താരം..' സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സിലെ ബെനഡിക്റ്റ് സെബാസ്റ്റ്യൻ
വെള്ളരിക്കുണ്ട്: കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സൂപ്പർ ഹെവി വെയിറ്റ് വിഭാഗത്തിൽ മത്സരിച്ച് മൂന്നാം സ്ഥാനം നേടി മലയോരത്തിന് അഭിമാനമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി ബെനഡിക്റ്റ് സെബാസ്റ്റ്യൻ.
പ്ലസ്ടു വിദ്യാർഥിയായ ഈ മിടുക്കൻ ആദ്യമായാണ് ബോക്സിങ് മത്സരത്തിൽ കളിക്കളത്തിലിറങ്ങുന്നത്. ആദ്യലക്ഷ്യം തന്നെ തെറ്റാതെ വെങ്കല മെഡലുമായി മടങ്ങി.മുമ്പ് ജില്ലാതല സ്കൂൾതല വടംവലി ടീമിൽ അംഗമായിരുന്നു. പിന്നീട് സംസ്ഥാന ബോക്സിങ് താരവും പരിശീലകനുമായ നർക്കിലക്കാട്ടെ പി കെ ജിതേഷാണ് ബോക്സിങ് രംഗത്തേക്ക് കൊണ്ടുവന്നത്.
ടാക്സി ഡ്രൈവർ പ്ലാച്ചിക്കരയിലെ നിത്തുരുത്തിൽ സെബാസ്റ്റ്യന്റെയും ചിറ്റാരിക്കാല്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ കായികാധ്യാപിക കൊച്ചുറാണിയുടെയും മകനാണ്
No comments