ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ചുനൽകിയ സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറി കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥിയുടെ കുടുംബത്തിനാണ് വീട് പണിതത്
കാലിച്ചാനടുക്കം : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021–-- 26 കർമ പദ്ധതിയുടെ ഭാഗമായി ഹൊസ്ദുർഗ് ലോക്കൽ അസോസിയേഷൻ നിർമിച്ച വിദ്യാഭ്യാസ ജില്ലയിലെ അഞ്ചാമത്തെ സ്നേഹഭവനത്തിന്റെ താക്കോൽ ഇ ചന്ദ്രശേഖരൻ എംഎൽഎ കൈമാറി. കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിലെ ഗൈഡ് മഡോണ മാത്യുവിന്റെ കുടുംബത്തിനാണ് വീട് പണിതത്. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ അധ്യക്ഷയായി. സംസ്ഥാന ഓർഗനൈസിങ് കമ്മിഷണർ സി പി ബാബുരാജൻ ലോഗോ അനാഛാദനംചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഹമ്മദ് ഷെരീഫ് കുരിക്കൾ റിപ്പോർട്ട് അവതരിപ്പിച്ചു. കെ ഭൂപേഷ്, എം വി ജഗന്നാഥൻ, കെ ജയചന്ദ്രൻ, വി വി മനോജ് കുമാർ, പി വി ശാന്തകുമാരി, കെ വി രാജീവൻ, പ്രധാനാധ്യാപിക ഷേർളി ജോർജ്, പിടിഎ പ്രസിഡന്റ് എ വി മധു, എ പ്രകാശൻ, വി കെ ധന്യ, പി വി ജയരാജ്, കെ പി ബാബു, കെ വി പത്മനാഭൻ, വി കെ ഭാസ്കരൻ, എം വി ജയ എന്നിവർ സംസാരിച്ചു. എൻജിനീയർ എ രാജൻ, ഉമേശൻ നർക്കിലക്കാട്, സന്തോഷ് കുമാർ, വി കെ ഭാസ്കരൻ എന്നിവരെ ആദരിച്ചു. ടി വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
No comments