Breaking News

ചീമേനി മൗക്കോട് ഓടക്കൊല്ലി ഭീമനടി റോഡ് ശോചനീയാവസ്ഥ ; യു ഡി എഫ് പ്രക്ഷോഭത്തിലേക്ക്


കുന്നുംകൈ: നവീകരണം നിലച്ച വർഷങ്ങൾ പിന്നിട്ട ചീമേനി മൗക്കോട് ഓടക്കൊല്ലി, ചിറ്റാരിക്കൽ ഭീമനടി റോഡിന്റെ നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ടു  പ്രക്ഷോഭം ആരംഭിക്കുമെന്ന് വെസ്റ്റ് എളേരി പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി പറഞ്ഞു.  ഇതിന്റെ ഭാഗമായി മൗക്കോട്,നർക്കിലക്കാട് എന്നിവിടങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കും. നിർമ്മാണം പുനരാരംഭിച്ചില്ലെങ്കിൽ തുടർ പ്രക്ഷോപമായി റോഡ് ഉപരോധം ഉൾപ്പെട സമരങ്ങൾ സംഘടിപ്പിക്കുമെന്നു നേതാക്കൾ പറഞ്ഞു. നാളെ മൗക്കോട് ടൗണിൽ നടക്കുന്ന സായാഹ്ന ധർണ്ണയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ.പി സരിൻ,ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്,യു ഡി എഫ്നേതാക്കൾ ജനപ്രതിനിധികൾ  എന്നിവർ പങ്കെടുക്കും. യോഗത്തിൽ എം അബൂബക്കർ അധ്യക്ഷനായി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി കെ രാജൻ നായർ, എ വി അബ്ദുൽ ഖാദർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ,വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ,വാർഡ് മെമ്പർമാരായ മോളിക്കുട്ടി പോൾ, കെ കെ തങ്കച്ചൻ,എൻ ശരീഫ്,എം വി ലിജിന,റൈഹാനത്ത് , ജാതിയിൽ ഹസൈനാർ,എ ദുൽകിഫിലി, പി കെ അബൂബക്കർ, എൻ പി അബ്ദുൽ റഹ്മാൻ, ടി എച്ച് ഖാദർ എന്നിവർ സംസാരിച്ചു.

No comments