Breaking News

ലീഗ് സമുന്നത നേതാവ് ടി.ഇ.അബ്ദുല്ലയുടെ വിയോഗത്തിൽ മുസ്ലിംലീഗ് ബളാൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി


വെള്ളരിക്കുണ്ട്: മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ടും മുസ്ലിം ലീഗിന്റെ സാമൂന്നതനായ നേതാവ് കൂടിയായ പ്രിയപ്പെട്ട ടി.ഇ.അബ്ദുല്ല സാഹിബിന്റെ അകാല വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിനു വേണ്ടി മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടന്നു. കല്ലഞ്ചിറയിൽ നടന്ന അനുശോചന യോഗത്തിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ സി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. എം പി ജോസഫ് (കോൺഗ്രസ്‌ )സി ദാമോദരൻ (സി പി എം )ഷോബി ജോസഫ് (ബ്ലോക്ക്‌ മെമ്പർ )കുഞ്ഞിക്കണ്ണൻ (ബി ജെ പി )ചന്ദ്രൻ വിളയിൽ (സി പി ഐ )ബിജു തുലിശ്ശേരി (കേരള കോൺഗ്രസ്‌ )ബഷീർ എൽ കെ (ജമാ അത് പ്രസിഡന്റ്‌ )പ്രിൻസ് ജോസഫ് (കേരള കോൺഗ്രസ്‌ ജോസഫ് )മാധവൻ നായർ (വ്യാപാരി വ്യവസായി )റഷീദ് കെ പി (ജമാ അത് സെക്രട്ടറി )എന്നിവർ സംബന്ധിച്ചു. എൽ കെ ഖാലിദ് സ്വാഗതവും അമീർ സി എച് നന്ദിയും പറഞ്ഞു.

No comments