Breaking News

വെള്ളരിക്കുണ്ടിൽ എൻ ജി ഒ ക്വാർട്ടേഴ്സ് അനുവദിക്കണം ; ജോയിൻ്റ് കൗൺസിൽ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലെ ജീവനക്കാരിൽ വലിയ വിഭാഗം മറ്റു ജില്ലക്കാരായതിനാൽ താമസ സൗകര്യത്തിനുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് വെള്ളരിക്കുണ്ടിൽ എൻ ജി ഒ ക്വാർട്ടേഴ്സ് അനുവദിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

പോടോര കുഞ്ഞിരാമൻ നായർ സ്മാരക ഹാളിൽ നടന്ന  സമ്മേളനം  സംസ്ഥാന സെക്രട്ടറിയേറ്റംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് രവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബിജുരാജ് സി കെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ബെന്നി ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അബ്ദുൾ സമദ് വരവ് ചെലവ കണക്കവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം യമുന രാഘവൻ, ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം, സംസ്ഥാന കൗൺസിലംഗം പ്രീത ജില്ലാ വൈസ് പ്രസിഡൻറ് പ്രദീപ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു. ഭാരവാഹികൾ: ആസിഫ് ഹൈദർ (പ്രസിഡൻ്റ്) രവി എം (സെക്രട്ടറി) ഹമീദ് പി എ (ട്രഷറർ) താലൂക്ക് പരിധിയിലെ ജീവനക്കാരിൽ വലിയ വിഭാഗം മറ്റു ജില്ലക്കാരായതിനാൽ താമസ സൗകര്യത്തിനുള്ള പ്രയാസങ്ങൾ കണക്കിലെടുത്ത് വെള്ളരിക്കുണ്ടിൽ എൻ ജി ഒ ക്വാർട്ടേഴ്സ് അനുവദിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ വെള്ളരിക്കുണ്ട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് രവി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ബിജുരാജ് സി കെ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി ബെന്നി ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അബ്ദുൾ സമദ് വരവ് ചെലവ കണക്കവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റിയംഗം യമുന രാഘവൻ, ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം, സംസ്ഥാന കൗൺസിലംഗം പ്രീത ജില്ലാ വൈസ് പ്രസിഡൻറ് പ്രദീപ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു. ഭാരവാഹികൾ: ആസിഫ് ഹൈദർ (പ്രസിഡൻ്റ്)

രവി എം (സെക്രട്ടറി)

ഹമീദ് പി എ (ട്രഷറർ)

No comments