Breaking News

ചീർക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഡ്രൈവർക്ക് പരുക്ക്


പുങ്ങംചാൽ:  വെസ്റ്റ്എളേരി ചീർക്കയം ജംഗ്ഷന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്ഒരു മണിക്കൂർ മുമ്പാ(ഇന്നലെ രാത്രി 7.45 ന് ) ണ് അപകടം

വെള്ളരിക്കുണ്ട് കാരാട്ട് പടിഞ്ഞാറടത്ത് എബി(34 ) നാണ് പരുക്ക്. നെറ്റിയിലും  തോളത്തും മുറിവു പറ്റിയ എബിനെ വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടുക്കളംപാടിക്ക്  ഓട്ടം പോയി പുങ്ങംചാലിലേക്ക് മടങ്ങി വരവേയാണ് എബിൻ ഓടിച്ചിരുന്ന KL 60 G 1533 ബജാജ് ഓട്ടോറിക്ഷ  റോഡരികിൽ വാട്ടർ പൈപ്പിനായി കുഴിച്ച കുഴിയിൽ  നിന്നെടുത്തിട്ട മണ്ണിലും ചളിയിലും തട്ടി  നിയന്ത്രണം വിട്ട് മറിഞ്ഞത്

No comments