കാറൾ മാർക്സിന്റെ 140മത് ചരമദിനം വിപുലമായി ആചരിച്ച് അട്ടക്കണ്ടം മാർക്സ് വായനശാല ഗ്രന്ഥാലയം
എടത്തോട്: ലോകജനത സാമ്പത്തിക ക്കുഴപ്പത്തിലേക്ക് എടുത്തുചാടുമ്പോഴെല്ലാം ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം കാള്‍ മാര്‍ക്സിന്റെ പുസ്തകങ്ങളാണെന്നും മാർക്സ് മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് പ്രസക്തി വർദ്ധിച്ചുവരുകയാണ് മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ സാധിച്ചുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ഏ ആർ രാജു പറഞ്ഞു.
വായനശാല സെക്രട്ടറി ജഗന്നാഥ് എംവി, മുൻ പഞ്ചായത്ത് മെമ്പർ മധുകോളിയാർ തുടങ്ങിയവർ സംസാരിച്ചു. വായനശാല പ്രസിഡന്റ് സി വി സേതുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാല എക്സിക്യൂട്ടീവ് അംഗം നിധീഷ് മാഷ് നന്ദി പറഞ്ഞു.
No comments