Breaking News

പരപ്പ നെല്ലിയരയിൽ നിന്നും റബ്ബർ ഷീറ്റ് മോഷണം പോയതായി പരാതി ; വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പരപ്പ നെല്ലിയരയിൽ നിന്നും വീടിനടുത്തെ ഷെഡ്‌ഡിൽ സൂക്ഷിച്ചിരുന്ന ഏകദേശം 20000 രൂപ വിലവരുന്ന 250 ഓളം റബ്ബർ ഷീറ്റ് മോഷണം പോയതായി പരാതി. കാരാട്ട് നെല്ലിയരയിലെ അബൂബക്കർ സി കെയാണ് പരാതിക്കാരൻ. മൂലപ്പാറയിൽ താമസിക്കുന്നയാളെ സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.അബൂബക്കറിന്റെ വീട്ടിൽ പണിക്ക് നിന്നിരുന്ന ബാബു പൂട്ട് പൊളിച്ചു ഷെഡ്‌ഡിൽ സൂക്ഷിച്ചിരുന്ന 250 ഓളം റബ്ബർ ഷീറ്റ് മോഷ്ടിക്കുകയായിരുന്നു എന്ന അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.

No comments