Breaking News

അസോസിയേഷൻ ഓഫ് കേരള ഗവ.കോളേജ് ടീച്ചേഴ്സ് (ഏ.കെ.ജി.സി.ടി) ജില്ലാ സമ്മേളനം എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിൽ സമാപിച്ചു


ഭീമനടി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വർഗീയ വൽക്കരണം അവസാനിപ്പിക്കണമെന്ന് എകെജിസിടി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എളേരിത്തട്ട് ഗവ.കോളേജിൽ അനുവദിച്ച എം കോം, എംഎ പൊളിറ്റിക്സ് സയൻസ് കോഴ്സുകൾ അടുത്ത അധ്യയന വർഷം തന്നെ തുടങ്ങുക, ജില്ലയിലെ സർക്കാർ കോളേജുകളിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്ത് എൽഡിഎഫ് സർക്കാർ തുടങ്ങിവെച്ച നൂതനമായ പ്രവർത്തികൾ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ വിദ്യ അധ്യക്ഷയായി.ഡോ.അഭിലാഷ് സോളമൻ രക്തസാക്ഷി പ്രമേയവും, കെ ദീപ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ആസിഫ് ഇഖ്ബാൽ പ്രവര്‍ത്തന റിപ്പോർട്ടും,എം അനൂപ് കുമാർ കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി കെ രഘുദാസ്  സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന മുൻ ജില്ലാ സെക്രട്ടറി ഡോ.പി എം സലീമിന് ഉപഹാരം നൽകി.ഫെസ്റ്റോ ജില്ലാ സെക്രട്ടറി കെ ഹരിദാസ്, ടി എ ആനന്ദ് എന്നിവർ സംസാരിച്ചു.ആസിഫ് ഇഖ്ബാൽ സ്വാഗതവും കെ പ്രകാശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ വിദ്യ(പ്രസിഡന്റ്), കെ എസ് സുമേഷ്, അഭിലാഷ് സോളമൻ(വൈസ് പ്രസിഡന്റ്), ആസിഫ് ഇഖ്ബാൽ (സെക്രട്ടറി), കെ ദീപ (ജോയിന്റ് സെക്രട്ടറി), എം അനൂപ് കുമാർ(ട്രഷറർ).

No comments