Breaking News

ഹൊസങ്കടിയിൽ വാഹനപകടം കോളേജ് വിദ്യാർത്ഥി മരിച്ചു


ഹൊസങ്കടി ദേശീയപാതയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി  മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ  ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പള മഹാത്മ കോളേജ് വിദ്യാർത്ഥിയും കുഞ്ചത്തൂര്‍ സ്വദേശിയുമായ ആദിലാണ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. കോളേജില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാത നിര്‍മ്മാണ ജോലിയിലായിരുന്ന  ടിപ്പര്‍ ലോറിയുമായി ഇവര്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു അപകടം.


No comments