കിനാനൂർ കരിന്തളം പഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് നെല്ലിയടുക്കത്ത് തുടക്കമായി
കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചികരണം വാർഡുകളിൽ ആരംഭിച്ചു മുന്നാം വാർഡായ നെല്ലിയടുക്കത്ത് വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനുമായ അജിത്ത് കുമാർ കെ വി യുടെ നേത്യത്വത്തിൽ ശുചീകരണം ആരംഭിച്ചു കിളിയളം ശ്രി സുബ്രമണ്യൻ കോവിൽ പരിസരത്ത് പരിപാടിയിൽ ജെ എച്ച് ഐ മുരളി കയ്യൂർ അധ്യക്ഷത വഹിച്ചു കോവിൽ പ്രസിഡണ്ട് എം ബാലകൃഷ്ണൻ ആശംസകൾ അർപ്പിച്ചു തൊഴിലുറപ്പ് മേറ്റ് അജിത സ്വാഗതവും എം എൽ എസ് പി. നഴ്സ് സുധിന നന്ദിയും പറഞ്ഞു തൊഴിലുറപ്പ് തൊഴിലാളികൾ, മേറ്റ്മാർ, കുടുംബശ്രി പ്രവർത്തകർ ,സന്നദ്ധ സേനാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു കവുങ്ങിൻ തോട്ടത്തിലെ പാളകൾ വെള്ളം കെട്ടി നിൽക്കാത്ത വിധം ഉയർത്തി കെട്ടി പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നൽകി
No comments