Breaking News

'കളിയാട്ട'ത്തിന് ശേഷം 'ഒരു പെരുങ്കളിയാട്ടം' ; തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ വീണ്ടും സിനിമയുമായി സുരേഷ് ഗോപിയും ജയരാജും


ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജയരാജും സുരേഷ് ​ഗോപിയും ഒന്നിക്കുന്നു. തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ചിത്രമൊരുങ്ങുന്നത്. ചിത്രീകരണം ആരംഭിച്ചതായി ജയരാജ് തന്നെയാണ് അറിയിച്ചത്. 'ഒരു പെരുങ്കളിയാട്ടം' എന്നാണ് ചിത്രത്തിന്റെ പേര്. മലയാള‍ത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ 'കാളിയാട്ട'ത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. തെയ്യം തന്നെയായിരുന്നു കളിയാട്ടത്തിന്റെയും പശ്ചാത്തലം. പേരുകളും പശ്ചാത്തലവും തമ്മിൽ സാമ്യമുണ്ടെങ്കിലും മുൻ സിനിമയുമായി പെരുങ്കളിയാട്ടത്തിന് ബന്ധമൊന്നുമില്ലെന്നും ജയരാജ് അറിയിച്ചിട്ടുണ്ട്.

വില്ല്യം ഷേക്സ്പിയറുടെ 'ഒഥല്ലോ' എന്ന നാടകത്തെ ആസ്പദമാക്കിയായിരുന്നു കളിയാട്ടം ഒരുങ്ങിയത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയത് ബൽറാം മട്ടന്നൂർ ആയിരുന്നു. ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സുരേഷ് ഗോപിക്ക് നേടിക്കൊടുത്ത കഥാപാത്രമായിരുന്നു ചിത്രത്തിലെ കണ്ണൻ പെരുമലയൻ. നായികയായ താമര എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തത് മഞ്ജു വാര്യർ ആയിരുന്നു.


No comments