Breaking News

കരിന്തളം തലയടുക്കത്ത് മരമില്ലിന് തീ പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം ചിറ്റാരിക്കാൽ അതിരുമാവ് സ്വദേശി നടത്തുന്ന മരമില്ലാണ് ഇന്ന് പുലർച്ചെ കത്തി നശിച്ചത്


കരിന്തളം: തലയടുക്കം പൊതുശ്മശാനത്തിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന മരമില്ലിന് തീ പിടിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയാണ് സംഭവം. മാസ്സ് വുഡ് ജോസിന്റെ ഉടമസ്ഥതയിലുള്ള മരമില്ല് കഴിഞ്ഞ ഒരു വര്‍ഷമായി ചിറ്റാരിക്കാല്‍ അതിരുമാവിലെ ജെയിംസ് ലീസിനെടുത്ത് നടത്തിവരികയാണ്. മരമില്ലിനോട് ചേര്‍ന്ന് മാതാ ഫര്‍ണ്ണിച്ചര്‍ വര്‍ക്ക് ഷോപ്പും പ്രവര്‍ത്തിക്കുന്നു. 25 ലക്ഷത്തോളം രൂപയുടെ മേശ, കട്ടില്‍, കസേര, ഡോര്‍, മര ഉരുപ്പടി എന്നിവയും കെട്ടിടവും പൂര്‍ണ്ണമായും അഗ്‌നിക്കിരയായി. മരമില്ലിലെ ജനറേറ്റര്‍, മരങ്ങള്‍, വയറിങ്, മെഷിനുകള്‍ എല്ലാം കത്തിച്ചാമ്പലായി. കാഞ്ഞങ്ങാട്. ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും  മണിക്കുറുകളോളം നീണ്ട കഠിന പ്രയത്‌നം മൂലമാണ് തീ അണച്ചത്. തൊട്ടടുത്ത് തന്നെ മറ്റൊരു മരമില്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സമീപത്തേക്കും തീ പടര്‍ന്നെങ്കിലും തീ അണക്കാനായത് മറ്റൊരു അപകടവും ഒഴിവാകുകയായിരുന്നു.

No comments