കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ റഗ്ബി സമ്മർ കോച്ചിങ് ക്യാമ്പിന് തുടക്കമായി പരപ്പ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് ഉദ്ഘാടനം ചെയ്തു
എടത്തോട്: ജില്ല റഗ്ബി അസോസിയേഷൻ്റെ നേതൃത്വത്തിൽ 8 വയസ് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള കോച്ചിംങ്ങ് ക്യാമ്പ് മദർ സവീന റെസിഡൻഷ്യൽ സ്കുൾ ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ റഗ്ബി പ്രസിഡണ്ട് എം എം ഗംഗാധരൻ്റെ അധ്യക്ഷതയിൽ പരപ്പ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് ഉദ്ഘാടനം ചെയ്തു
സിസ്റ്റർ ജോവിറ്റ മേരി മുഖ്യാതിഥിയായി. ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി ഹിറ്റ്ലർ ജോർജ്ജ്.വി കുഞ്ഞിരാമൻ ചോയ്യംകോട് സംസാരിച്ചു.20 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. സിസ്റ്റർ ജോസഫീന സ്വാഗതവും മനോജ് പള്ളിക്കര നന്ദിയും പറഞ്ഞു.
No comments