Breaking News

വനിതാ ദിനത്തോടനുബന്ധിച്ച് പരപ്പ പ്രിയദർശിനി സോഷ്യോകൾച്ചറൽ ഫോറം സിനിമ പ്രദർശനം സംഘടിപ്പിച്ചു. ഗുജറാത്തി ചലച്ചിത്രം 'ഹെല്ലാരോ' യാണ് പ്രദർശിപ്പിച്ചത്


പരപ്പ : പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പ വനിതാദിനത്തോടനുബന്ധിച്ച് പ്രതിഭാ നഗർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിനു മുമ്പിൽ അഭിഷേക് ഷാ സംവിധാനം നിർവഹിച്ച ഗുജറാത്തി ചലച്ചിത്രം 'ഹെല്ലാരോ' പ്രദർശിപ്പിച്ചു. 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ ഈ ചിത്രം മലയാളം സബ്ടൈറ്റിലോടുകൂടിയാണ് പ്രദർശിപ്പിച്ചത്. എഴുപതുകളിൽ ഗുജറാത്തിലെ കച്ച് മരുഭൂമിയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകളുടെ നിയന്ത്രണങ്ങൾക്ക് വിധേയമായ ജീവിതവും,ആ നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ തങ്ങളുടെ ചെറിയ സന്തോഷങ്ങൾ കണ്ടെത്തുന്നതും പ്രകൃതി പോലും ആ വേളയിൽ അവർക്കൊപ്പം ചേരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.ചലച്ചിത്ര പ്രദർശനത്തിന് എത്തിയവരെല്ലാം നിറഞ്ഞ സന്തോഷത്തോടെയാണ് ഓഡിറ്റോറിയം വിട്ടത്.ഫോറം പ്രസിഡണ്ട് ശരത് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. അനാമിക പ്രഭ സിനിമയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. സിജോ പി. ജോസഫ്,വി.കെ പ്രഭാവതി തുടങ്ങിയവർ സംസാരിച്ചു.ഗാന്ധി സമാധിയോടനുബന്ധിച്ച് ഫോറം നടത്തിയ ഉപന്യാസ രചനാ മത്സരത്തിലെ ജേതാവായ സുജിത ചന്ദ്രനുള്ള പുരസ്കാരം ശ്രീമതി ആലീസ് കുര്യൻ സമ്മാനിച്ചു. ചലച്ചിത്രപ്രദർശനത്തിനുശേഷം മധുര പലഹാര വിതരണവും നടത്തി.

No comments