Breaking News

വനിതാദിനത്തിൽ ആദരവുമായി പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പ ടൗണിൽ വനിത ഹോട്ടൽ നടത്തുന്ന ശ്രീജ വി.മനോഹരനെ ആദരിച്ചു


പരപ്പ : ടൗണിൽ വനിത ഹോട്ടൽ നടത്തുന്ന ശ്രീജ വി.മനോഹരനെ പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം ആദരിച്ചു.സ്വപ്രയത്നം കൊണ്ടു തന്റെ കുടുംബത്തിന് താങ്ങാകുന്നതിനൊപ്പം പരപ്പയിലെ നൂറുകണക്കിന് പേരുടെ വയറും മനസും നിറക്കുന്ന ശ്രീജ സമൂഹത്തിനു മാതൃകയാണെന്ന് ഫോറം വിലയിരുത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് വിജയൻ കോട്ടക്കൽ പൊന്നാടയണിയിച്ചു. പരപ്പ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ്  ബൈജ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറത്തിന്റെ ഉപഹാരം ശ്രീജയ്ക്ക് കൈമാറി.സി.എച്ച്.കുഞ്ഞബ്ദുള്ള, വി. കെ. പ്രഭാവതി ടീച്ചർ,ശ്രീധരൻ തേക്കുമ്പാടാൻ മാസ്റ്റർ ഫോറം ഭാരവാഹികളായ ശബരി രാജ്, മഹേഷ് കുമാർ, അശ്വിൻ ഭാസ്കർ, റഷീദ് സി. എച്ച്, പ്രശാന്ത് യാദവ്,കുഞ്ഞികൃഷ്ണൻ കക്കാണത്ത്,സിജോ പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

No comments