Breaking News

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ യാത്രയയപ്പും കുടുംബ സംഗമവും നടത്തി


വെള്ളരിക്കുണ്ട്: സർവ്വീസിൽ നിന്ന് വിരമിക്കുന്ന സബ് -ഇൻസ്പെക്ടർ എം.പി വിജയകുമാറിനും സീനിയർ സിവിൽ പോലീസ് ഓഫീസർ (ഡ്രൈവർ) മജീദ്  എന്നിവർക്കുള്ള യാത്രയയപ്പും പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബ സംഗമവും നടത്തി .കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ അദ്ധ്യക്ഷനായിരുന്നു. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി.പി മഹേഷ്, ജില്ലാ വൈസ് പ്രസിഡൻറ് ശ്രീദാസൻ എം.വി , കേരളാ പോലീസ്  അസോസിയേഷൻ ജില്ലാ സെക്രട്ടറി എവി സുരേഷ്, ജില്ലാ കമ്മിറ്റി അംഗം റെജികുമാർ എന്നിവർ ആശംസ അറിയിച്ചു.

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം വേണു വി സ്വാഗതവും സ്റ്റേഷൻ റൈറ്റർ മധു നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടത്തി.

No comments