Breaking News

നവീകരിച്ച കാലിച്ചാനടുക്കം പൊതുജന വായനശാല & ഗ്രന്ഥാലയം വായനക്കാർക്ക് സമർപ്പിച്ചു


അടുക്കം: 1954 ൽ രൂപീകൃതമായി പ്രവർത്തനമാരംഭിച്ച കാലിച്ചാനടുക്കം പൊതുജനവായനശാല & ഗ്രന്ഥാലയമാണ് ലോക പുസ്തകദിനത്തിൽ  നവീകരിച്ച ലൈബ്രററി വായനക്കാർക്ക് സമർപ്പിച്ചത്. 

ലോക പുസ്തകദിനത്തിൽ എന്റെ വായന  കുട്ടികളുടെ അവധിക്കാല വായന പരിപാടിയുടെ ഉദ്ഘാടനവും കേരള ലൈബ്രററി കൗൺസിൽ വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറി ശ്രീ. ഏ.ആർ സോമൻ മാസ്റ്റർ നിർവ്വഹിച്ചു.  ഗ്രമപഞ്ചായത്ത് വാർഡ് മെമ്പർമാരായ നിഷ അനന്തൻ, പി.ഷീജ, കാർഷിക വികസന സമിതി പ്രസിഡന്റ് പി. രാജകുമാരൻ നായർ എം.വി കുഞ്ഞമ്പു, പി.ബാലചന്ദ്രൻ , എം അനീഷ് കുമാർ , സി.രാജേന്ദ്രൻ ,രഞ്ജിത്ത് കൊല്ലിക്കാൽ  രജിത്കുമാർ എ എന്നിവർ ആശംസ പ്രസംഗം നടത്തി. എന്റെ വായന കുട്ടികൾക്കൊരു അവധിക്കാലവായന പരിപാടി പുസ്തകങ്ങൾ വിതരണം ചെയ്തു.

പൊതുജന വായനശാല & ഗ്രന്ഥാലയം സെക്രട്ടറി എ.വി.മധു സ്വാഗതവും പ്രസിഡണ്ട് കെ.വിനോദ് കുമാർ അദ്ധ്യക്ഷതവഹിച്ചു. കെ.വി.ജയൻ നന്ദിയും പറഞ്ഞു.

No comments