Breaking News

ബളാൽ ഗ്രാമവേദി വിഷുദിനാഘോഷം സംഘടിപ്പിച്ചു നൃത്ത-സംഗീത വിരുന്ന് ആസ്വദിക്കാനും അവതരിപ്പിക്കാനും ഗ്രാമവാസികൾ ഒഴുകിയെത്തി


ബളാൽ: വിഷുദിനാഘോഷത്തിൻ്റെ ഭാഗമായി ബളാൽ ഗ്രാമവേദി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.2023 ൽ സർക്കാർ - സഹകരണ മേഖലയിൽ നിന്നും വിരമിക്കുന്ന ജീവനക്കാരായ എം.പി.വിജയകുമാർ, സി.വി.ശ്രീധരൻ (പോലീസ് സബ് ഇൻസ്പെക്ടർമാർ), ജോർജ് തോമസ്, സി.കെ.സണ്ണി (അധ്യാപകർ), പി.കുഞ്ഞികൃഷ്ണൻ (ജില്ലാ ഹെൽത്ത് സൂപ്പർവൈസർ & ടെക്നിക്കൽ അസിസ്റ്റൻ്റ്), ദേവസ്യ പുത്തൻപുരക്കൽ ( ബളാൽ MSC ബാങ്ക് ജീവനക്കാരൻ) എന്നിവർക്ക് ബളാൽ ഗ്രാമവേദിയുടെ ഉപഹാരം രാജു കട്ടക്കയം സമർപ്പിച്ചു. ഒറ്റക്ക് പാടുന്ന പൂങ്കുയിൽ -ആര്യ കൊല്ലത്തിന് ഉചഹാരം നൽകി അനുമോദിക്കുകയും ചെയ്തു.

ഗ്രാമവേദി ചെയർമാൻ സി.ദാമോദരൻ അധ്യക്ഷനായി. ബളാൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ അബ്ദുൾ ഖാദർ, പത്മാവതി, ഗ്രാമ പഞ്ചായത്തംഗം സന്ധ്യ ശിവൻ, വി.കുഞ്ഞിക്കണ്ണൻ, കെ.മോഹനൻ, വി.രാമചന്ദ്രൻ, ബഷീർ എൽ.കെ., 

സി.രാമകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.ആദരവ് ഏറ്റുവാങ്ങിയ അതിഥികൾ മറുപടി പ്രസംഗം നടത്തി. ഗ്രാമവേദി കൺവീനർ ഹരീഷ് പി.നായർ സ്വാഗതവും, ജോ. കൺവീനർ രാധാകൃഷ്ണൻ കാരയിൽ നന്ദിയും പറഞ്ഞു.

തുടർന്ന് സ്കൂൾ മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വേളിയിൽ ഫ്യൂഷൻ തിരുവാതിരയും, കൈ കൊട്ടിക്കളിയും അരങ്ങേറി. ചെമ്മഞ്ചേരി, അത്തിക്കടവ്, പാലച്ചാൽ, അംബികാ നഗർ മാതൃസമിതികളാണ് പരിപാടി അവതരിപ്പിച്ചത്.

തുടർന്ന്, "ഒറ്റക്ക് പാടുന്ന പൂങ്കുയിൽ'' ആര്യ കൊല്ലം അവതരിപ്പിച്ച കരോക്ക മ്യൂസിക്കൽ ഷോ കാണികൾക്ക് നവ്യാനുഭവമായി. നിറഞ്ഞ കരഘോഷങ്ങളും, അഭിനന്ദനങ്ങളുമേറ്റുവാങ്ങിയാണ് ആര്യയുടെ സംഗീത പരിപാടി അവസാനിച്ചത്.

No comments