കാസർകോട് ഭാഷ പറഞ്ഞു കൊണ്ട് മറ്റൊരു ചിത്രം കൂടി "കുണ്ഡല പുരാണം ചിത്രീകരണം ചായ്യോത്ത് ആരംഭിച്ചു
കാസര്‍ഗോഡ് ഭാഷയില്‍ ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്യുന്ന 'കുണ്ഡലപുരാണം സിനിമയുടെ ചിത്രീകരണം ചായ്യോത്ത് ആരംഭിച്ചു.തളാപ്പൻ വീട്ടിൽ തമ്പായി അമ്മ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.ഏപ്രില്‍ മാസത്തില്‍ വറ്റി വരളുന്ന ഒരു ഗ്രാമത്തിന്റെ പശ്ചാത്തലവും അവിടെ വറ്റാത്ത ഉറവയുള്ള ഒരു കിണറിനെ ആശ്രയിച്ച് ജീവിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെയും കഥയാണ് കുണ്ഡലപുരാണം എന്ന ചിത്രത്തിലൂടെ പറയുന്നത്. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി മേനോക്കില്‍സ് ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പുതുക്കുന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷിന്റെ രണ്ടാമത്തെ ചിത്രമാണിത്. സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചെയ്ത ഫോക് ലോര്‍ അവാര്‍ഡ് നേടിയ മോപ്പാള എന്ന സിനിമയുടെ സംവിധായകനാണ് സന്തോഷ് പുതുക്കുന്ന്. വിനു കോളിച്ചാലിന്റെ സര്‍ക്കാസ് എന്ന സിനിമയ്ക്ക് ശേഷം സുധീഷ് കുമാര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് കുണ്ഡലപുരാണം. ടി.വി അനില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ദ്രന്‍സിനെ കൂടാതെ രമ്യ സുരേഷ്, ഉണ്ണിരാജ്, ബാബു അന്നൂര്‍, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ശരണ്‍ ശശിധരന്‍, എഡിറ്റിംഗ് ശ്യാം അമ്പാടി, സംഗീതം - ബ്ലസ്സന്‍ തോമസ് എന്നിവരും നിര്‍വ്വഹിക്കുന്നു. വൈശാഖ് സുഗുണന്‍, സന്തോഷ് പുതുകുന്ന് എന്നിവരുടെ രചനയില്‍ അഭയ ഹിരണ്മയി, നജീം അര്‍ഷാദ്, ശരത് എന്നിവരാണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. ചിത്രത്തിന്റെ ചീഫ് അസോസ്സിയേറ്റ് രജില്‍ കെയ്‌സിയാണ്. വസ്ത്രാലങ്കാരം സുകേഷ് താനൂരും, സൗണ്ട് ഡിസൈന്‍സ് രഞ്ജുരാജ് മാത്യുവും, കല സീ മോന്‍ വയനാടും നിര്‍വ്വഹിക്കും. അരവിന്ദന്‍ കണ്ണൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സംഘട്ടനം -ബ്രൂസ്ലി രാജേഷ്, ചമയം -രജീഷ് പൊതാവൂര്‍, ചീഫ് അസോസ്സിയേറ്റ് ക്യാമറാമാന്‍ -സുജില്‍ സായ്, പി.ആര്‍.ഒ -മഞ്ജു ഗോപിനാഥ്, ഓണ്‍ലൈന്‍ പാര്‍ട്ണര്‍ - സിനിമാപ്രാന്തന്‍, പരസ്യകല -കുതിരവട്ടം ഡിസൈന്‍സ് എന്നിവരാണ്.ചായ്യോത്ത്, നരിമാളം, കിനാനൂര്‍, നീലേശ്വരം, വാഴുന്നോറെഡി, കാഞ്ഞങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ചിത്രീകരണം നടക്കുക.
No comments