കെ.എം മാണിയുടെ പേരിലുള്ള കാരുണ്യഭവനം വെള്ളരിക്കുണ്ടിൽ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ തറക്കല്ലിട്ടു
വെള്ളരിക്കുണ്ട്: കേരള കോൺഗ്രസ് എം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെയും, ബളാൽ മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ, മാണി സാറിന്റെ പേരിലുള്ള ജില്ലയിലെ ആദ്യത്തെ ഭവന നിർമ്മാണത്തിന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, വെള്ളരിക്കുണ്ടിൽ തറക്കല്ലിട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. അശരണരെയും പാവപ്പെട്ടവരെയും രോഗികളെയും ചേർത്തുപിടിച്ച നേതാവായിരുന്നു കെഎം മാണി സാർ എന്ന് അദ്ദേഹം പറഞ്ഞു. ഭവന നിർമ്മാണത്തിന് മുൻകൈയെടുത്ത ബളാൽ മണ്ഡലം കമ്മിറ്റിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബളാൽ മണ്ഡലം പ്രസിഡന്റ് ടോമി മണിയൻതോട്ടം അധ്യക്ഷനായിരുന്നു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം സജി സെബാസ്റ്റ്യൻ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ചാക്കോ തെന്നി പ്ലാക്കൽ, ജില്ലാ ജനറൽ സെക്രട്ടറി മാരായ ഷിനോജ് ചാക്കോ,ബിജു തുളിശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യു കാഞ്ഞിരത്തിങ്കൽ, ഷാജി വെള്ളംകുന്നേൽ, കർഷക യൂണിയൻ ജില്ലാ ജോസ് കാക്കക്കൂട്ടുങ്കൽ, സംസ്കാര വേദി ജില്ലാ പ്രസിഡന്റ് ബേബി ജോസഫ് പുതുമന, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ലിജിൻ ഇരുപ്പക്കാട്ട് , കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡണ്ട് തങ്കച്ചൻ വടക്കേമുറി,വെസ്റ്റ് എളേരി മണ്ഡലം പ്രസിഡണ്ട് ജോസ് പേണ്ടാനത്, സൈമൺ മൊട്ടയാനിയിൽ, ജോണി മൂത്തേടം, ഷീല പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.
No comments