പ്രീ സ്കൂളിലെ ഇടങ്ങൾ വർണ്ണാഭമാക്കാൻ എടത്തോട് സ്ക്കൂളിൽ നിർമ്മാണ ശില്പശാല
പരപ്പ:എടത്തോട് എസ് വി എം ജി യു പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായുള്ള പഠന-വിനോദ സാമഗ്രികളുടെ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ച പ്രി സ്കൂളാണ് എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ജി.യു.പി.സ്കൂൾ. അതിന്റെ ഭാഗമായി സമഗ്ര ശിക്ഷയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരും , സി ആർ സി കോർഡിനേറ്റർമാരും ചേർന്നാണ് നിർമാണ ശില്പശാല നടത്തിയത്. ഹോസ്ദുർഗ് ബി ആർ സി ട്രെയിനർ രാജഗോപാലൻ പി ശില്പശാലയ്ക്ക് നേതൃത്വം നൽകി. ചിറ്റാരിക്കാൽ പ്രോജക്ട് കോഡിനേറ്റർ ഉണ്ണിരാജൻ പി വി ശില്പശാല ഉദ്ഘാടനം ചെയ്തു. പ്രി പ്രൈമറി അധ്യാപിക നിഷ,എടത്തോട് സ്കൂൾ അധ്യാപകൻ കെ കെ നാരായണൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾക്കുള്ള നൂറോളം പഠനസാമഗ്രികളും വിനോദ സാമഗ്രികളും ആണ് ശില്പശാലയിൽ രൂപപ്പെടുത്തിയത്.
No comments