ഇരിയയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു
ഇരിയ : മഹാത്മ ചാരിറ്റബിൾ ട്രസ്റ്റിന്റേയും, തേജസ് സ്വയം സഹായ സംഘത്തിന്റെയും , ബെസ്റ്റ് റാങ്ക് പി.എസ്.സി. അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, സൗജന്യ കണ്ണട വിതരണവും സംഘടിപ്പിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ. അരവിന്ദാക്ഷൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സൗജന്യ കണ്ണട വിതരണ പരിപാടി കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി.ദാമോദരൻ ഉൽഘാടനം ചെയ്തു.
പുല്ലൂർ പെരിയ പഞ്ചായത്ത് 6ാം വാർഡ് മെമ്പർ രജനി നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരളാ ബാങ്ക് അമ്പലത്തറ ബ്രാഞ്ച് മാനേജർ രാജേഷ് ആർ, മഹാത്മ ട്രസ്റ്റ് ചെയർമാൻ രാജൻ വി. ബാലൂർ , ഗവ: ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ ശിവരാജ് , രാജൻ പുണൂർ, ബാലകൃഷ്ണൻ പുണൂർ, നാരായണൻ പള്ളത്തിങ്കാൽ തുടങ്ങിയവർ സംസാരിച്ചു.
No comments