'കരുതലും കൈത്താങ്ങും' ജൂൺ 1 ന് വെള്ളരിക്കുണ്ടിൽ താലൂക്ക്തല പരാതി പരിഹാര അദാലത്ത് മന്ത്രിമാരായ മുഹമ്മദ് റിയാസും, അഹമ്മദ് ദേവർകോവിലും സംബന്ധിക്കും
വെള്ളരിക്കുണ്ട്: സംസ്ഥാന സർക്കാരിൻ്റെ കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിൻ്റെ ഭാഗമായി ജൂൺ 1 ന് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന അദാലത്തിൽ മന്ത്രിമാരായ മുഹമ്മദ് റിയാസും, അഹമ്മദ് ദേവർകോവിലും പൊതുജനങ്ങളുടെ പരാതി സ്വീകരിക്കും. അന്നേ ദിവസം അദാലത്തിൽ നേരിട്ട് പരാതി നൽകാനും അവസരമുണ്ടാകും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ഹാളിൽ സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. എം.എൽ.എ ഇ.ചന്ദ്രശേഖരൻ ചെയർമാനായും തഹസിൽദാർ പി.വി മുരളി കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) ഫിറോഷ് പി ജോൺ കൂടാതെ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
No comments