Breaking News

വെള്ളരിക്കുണ്ടിൽ നടക്കുന്ന ചക്ക മാമ്പഴ മഹോത്സവത്തിന്റെ രണ്ടാം ദിനവും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


വെള്ളരിക്കുണ്ട് :ചൈത്ര വാഹിനി ഫാർമേഴ്‌സ് ക്ലബ്‌ കൊന്നക്കാടും, ബളാൽ കൃഷിഭവനും, ബളാൽ സി ഡി എസും സംയുക്തമായി നടത്തുന്ന ചക്ക മാമ്പഴ മഹോത്സവത്തിന്റെ രണ്ടാം ദിനത്തിലെ സാംസ്‌കാരിക സമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ ഉത്ഘാടനം ചെയ്തു.ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ്‌ പി ജി ദേവ് അധ്യക്ഷത വഹിച്ചു. ജന പങ്കാളിത്തം കൊണ്ട് രണ്ടാം ദിനവും ശ്രദ്ധേയമായി. പ്രദർശന നാഗരിയിലെ കാഴ്ചകൾ കാണാനും,കേരളത്തിന്റെ മാങ്കോ സിറ്റി എന്നറിയപ്പെടുന്ന മുതല മടയിൽ നിന്നും വിപണത്തിന് എത്തിയ വിവിധ തരo മാങ്ങകൾ കാണാനും,വിലക്ക് വാങ്ങാനും, വിവിധ തരം ചക്കകളും, സി ആർ പി എഫ് ജവാൻ മാർ ഒരുക്കിയ ആയുധ പ്രധർശനം കാണാനും സന്ദർശക പ്രവാഹം. നാളെ വൈകുന്നേരം നടക്കുന്ന കലാ സന്ധ്യയോട് കൂടി മൂന്നു ദിവസമായി നടക്കുന്ന മഹോത്സവം അവസാനിക്കും. പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ, ജിമ്മി ഇടപ്പാടി, ജോസ് വടക്കേപറമ്പിൽ, ബേബി ചെമ്പരത്തി,ലോറൻസ് എം ജെ എന്നിവർ സംസാരിച്ചു. ലിബിൻ ആലപ്പാട്ട് നന്ദി പറഞ്ഞു.




No comments