Breaking News

ക്ലിഫ് ഹൗസിൽ ലിഫ്റ്റ് വെക്കാൻ കാണിച്ച താത്പര്യം കാസർകോട് ജനറൽ ആശുപത്രിയിലെ പാവപ്പെട്ട രോഗികളോടും സർക്കാർ കാണിക്കണം ; രമേശ് ചെന്നിത്തല


കാസര്‍കോട് : ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് വെക്കാന്‍ കാണിച്ച താത്പര്യം സര്‍ക്കാര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികളോടും കാണിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചൊവ്വാഴ്ച്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ആസ്തിവികസന ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് ലിഫ്റ്റ് ശരിയാക്കാമെന്ന് പറഞ്ഞിട്ടും ആരോഗ്യ മന്ത്രി മറുപടിയൊന്നും പറഞ്ഞില്ലെന്ന് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയും കുറ്റപ്പെടുത്തി.


No comments