"ഭീമനടി - ചിറ്റാരിക്കാൽ റോഡിൻ്റെ പണി പൂർത്തിയാക്കുക ' ; സിപിഐ വെസ്റ്റ് എളേരി ലോക്കൽ കമ്മിറ്റി വരക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ അനശ്ചിതകാല സമരം ആരംഭിച്ചു
വെള്ളരിക്കുണ്ട് : ഭീമനടി റോഡിൻ്റെ പണി പൂർത്തിയാക്കുക ' കരാറുകാരൻ്റെ അനാസ്ഥ അവസാനിപ്പിക്കുക , ജില്ലാ സംസ്ഥാന ഭരണകൂടം ഇടപ്പെടുക എന്നി ആവശ്യങ്ങളുയർത്തി അനിശ്ചിതകാല സമരത്തിൻ്റെ ഭാഗമായി വെസ്റ്റ്എളേരി വില്ലേജ് ഓഫിസ് ഉപരോധം രാവിലെ 8 മണിക്ക് ആരംഭിച്ചു .സി.പി.ഐ ജില്ലാ എക്സി: അംഗം കെ.എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു . കെ.പി സഹദേവൻ അദ്ധ്യക്ഷത വഹിച്ചു .
സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി.ബാബു , ജില്ലാ എക്സികുട്ടിവ് അംഗം മുൻ എം എൽ എ കുമാരൻ, മണ്ഡലം സെക്രട്ടറി എൻ പുഷ്പരാജൻ, മണ്ഡലം കമ്മറ്റി അംഗങ്ങളായ രത്നാകരൻ നമ്പ്യാർ, റ്റി.ഡി ജോണി, ധനിഷ് ബിരിക്കുളം സംയുക്ത സമരസമിതി അംഗങ്ങൾ, വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ തുടങ്ങിയവർ സമരത്തെ അഭിവാദ്യം ചെയ്തു .ഉപരോധസമരത്തിന്, കെ.രാജൻ, യദുബാലൻ, കുഞ്ഞിക്കണ്ണൻ പപ്പനാട്ട്, എം.വി.കുഞ്ഞമ്പു, സന്ദിപ്ചന്ദ്രൻ ,പി.കെ.മോഹനൻ, രമ്യ സുരേഷ്, കെ.മാധവി എന്നിവർ നേതൃത്വം നൽകി
No comments