Breaking News

"നാളികേരസംഭരണം എല്ലാ പഞ്ചായത്തിലും ആരംഭിക്കണം" ; കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം വെള്ളരിക്കുണ്ടിൽ സമാപിച്ചു


വെള്ളരിക്കുണ്ട് : നാളികേര കർഷകരെ രക്ഷിക്കുന്നതിനു വേണ്ടി ഗവൺമെൻറ് പ്രഖ്യാപിച്ച നാളികേര സംഭരണം മലയോര മേഖലയിൽ എവിടെയും കൃത്യമായി നടക്കുന്നില്ല .മലയോര മേഖലയിൽ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാറ്റാൻകവലയിലുള്ളVFPCK ആഴ്ചയിൽ 5 ടൺ വീതം രണ്ടുപ്രാവശ്യം. സംഭരിക്കുന്നതുകൊണ്ട് എല്ലാ കർഷകർക്കും അതിൻറെ ഗുണം ലഭിക്കുന്നില്ല ഇപ്പോൾ തന്നെ ഒരു മാസത്തെ ബുക്കിംഗ് ചെയ്താൽ മാത്രമേ തേങ്ങാ വിൽക്കാൻ സാധിക്കുകയുള്ളൂ. വേനൽക്കാലം ആയതുകൊണ്ട് തേങ്ങ പൊതിച്ചു കൊടുക്കാൻ താമസിക്കുന്നത് കൊണ്ട് വെള്ളം വറ്റി തൂക്കം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട് അതുപോലെ തന്നെ സംഭരിച്ച തേങ്ങയുടെ വില ഒരു മാസത്തിനു ശേഷമേ അക്കൗണ്ടിൽ വരുന്നുള്ളൂ കർഷകർക്ക് തങ്ങളുടെ മുഴുവൻ തേങ്ങയും വിൽക്കാനും സാധിക്കുന്നില്ല. അതിനാൽ എല്ലാ പഞ്ചായത്തുകളിലും സംഭരണം ആരംഭിക്കുന്നതിനും കർഷകർക്ക് മുഴുവൻ ഉൽപ്പന്നങ്ങളും വിൽക്കാൻ കഴിയുന്ന സാഹചര്യവും സംഭരണം കൃത്യമായി നടക്കാത്തത് കൊണ്ട് ഗവൺമെൻറ് പ്രഖ്യാപിച്ച 34 രൂപയുടെ സ്ഥാനത്ത് 25 രൂപ മാത്രമേകർഷകർക്ക് ലഭിക്കുന്നുള്ളൂ. ഇതിന് എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാവണമെന്നും അതിനു വേണ്ടിയുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് വെള്ളരിക്കുണ്ടിൽ ചേർന്ന് കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കി സെക്രട്ടറിയേറ്റ് യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു പ്രിൻസ് ജോസഫ് സ്വാഗതവും പാർട്ടി ഉന്നതാ അധികാര സമിതി അംഗം എംപി ജോസഫ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരായ എബ്രഹാം തോണക്കര ,കൃഷ്ണൻ തണ്ണോട്ട് വൈസ് പ്രസിഡണ്ട് മാരായ ടോമി കുരുവിളാനി , സക്കറിയ വടാന, ജെയിംസ് കണിപ്പള്ളിൽ, ഫിലിപ്പ് ചാരാത്ത്, ജോസ് തേക്കുംകാട്ടിൽ, ഷോബി ഫിലിപ്പ് എന്നിവർ സംസാരിച്ചു

No comments