എണ്ണപ്പാറയിൽ കൂലിക്കിക്കുത്ത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം
കാഞ്ഞങ്ങാട്: കൂലിക്കിക്കുത്ത് ചൂതാട്ടം നടത്തുന്നത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനം. എണ്ണപ്പാറ ധന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോൾ മത്സരം നടക്കുന്ന പരിസരത്ത് ചൂതാട്ടം നടക്കുന്നത് ചേദ്യം ചെയ്ത എണ്ണപ്പാറ കുഴിക്കോൽ സ്വദേശി ബി.ബിനു(27) നെ ഞായറാഴ്ച പുലർച്ചെ 2.30 ന് എണ്ണപ്പാറയിൽ പൊയാളത്തെ ജിതിൻ രാജ് എന്ന ഉണ്ണി കൈകൊണ്ടും വടി ഉപയോഗിച്ചു അടിച്ചു പരിക്കേൽപ്പിച്ചത് .പരിക്കേറ്റ ബിനു ജില്ലാശുപത്രിയിൽ ചികിൽസതേടി. സംഭവത്തിൽ അമ്പലത്തറ പോലിസ് ജിതിൻ രാജിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു.ഞായറാഴ്ച രാത്രി കുലിക്കിക്കുത്ത് നടക്കുന്ന സ്ഥലത്തേക്ക് പേലിസ് വരുന്നണ്ട് എന്ന വിവരം ലഭിച്ച് കളിസ്ഥലത്ത് ഉണ്ടായിരുന്ന എണ്ണപ്പാറയിൽ വിഷ്ണു എന്ന യുവാവ് കിണറ്റിൽ വീണ് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബിനു ചൂതാട്ടത്തെ ചോദ്യം ചെയ്തത്.
No comments