Breaking News

ഐടി പ്രൊജക്ടിൽ നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽനിന്നും 98 പവനും മുപ്പതരലക്ഷം രൂപയും യുവദമ്പതികൾ തട്ടിയെടുത്തു



കാഞ്ഞങ്ങാട് :ഐടി പ്രൊജക്ടിൽ നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയിൽനിന്നും 98 പവനും മുപ്പതരലക്ഷം രൂപയും  യുവദമ്പതികൾ തട്ടിയെടുത്തു.  അതിഞ്ഞാൽ പി ബി ഹൗസിൽ കുഞ്ഞബ്ദുള്ളയുടെ മകളിൽനിന്നാണ് ചെരുമ്പയിലെ അബുതാഹിറും ഭാര്യ താഹിറയും സ്വർണ്ണവും പണവും തട്ടിയെടുത്തത്.  തിരികെ ചോദിക്കാൻ ചെന്ന യുവതിയുടെ പിതാവ്‌ കുഞ്ഞബ്ദുള്ളയെ യുവദമ്പതികളുടെ വീട്ടുകാർ ആക്രമിച്ചു. 

ദമ്പതികളുടെ പ്രലോഭനങ്ങൾക്ക് വഴങ്ങിയാണ്‌  യുവതി പണവും സ്വർണവും നൽകിയത്‌.  ലാഭവിഹിതമോ നിക്ഷേപിച്ച പണമോയ തിരിച്ചുകിട്ടാതായതോടെ യുവതിയുടെ പിതാവ് കുഞ്ഞബ്ദുള്ള കാഞ്ഞങ്ങാട് ഡിവൈഎസ്‌ പിക്ക് പരാതി നൽകി.  പൊലീസ് സ്റ്റേഷനിൽ നടത്തിയ ചർച്ചയിൽ സ്വർണ്ണവും പണവും തിരിച്ചുനൽകാൻ ധാരണയായി.  ഇതിനിടയിൽ ദമ്പതികൾ വിദേശത്തേക്കുകടന്നു. 

കഴിഞ്ഞദിവസം കുഞ്ഞബ്ദുള്ള പണം കൈക്കലാക്കിയ താഹിറയുടെ പെരിയ ചെരുമ്പയിലെ വീട്ടിൽചെന്ന് സ്വർണ്ണവും പണവും ആവശ്യപ്പെട്ടപ്പോഴാണ് താഹിറയുടെ പിതാവ് കണ്ടത്തിൽ അസൈനാർ കുഞ്ഞബ്ദുള്ളയെ അക്രമിച്ചത്. പരിക്കേറ്റ കുഞ്ഞബ്ദുള്ളയെ കാഞ്ഞങ്ങാട്ടെ  ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസൈനാറിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

No comments