Breaking News

മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രഭരണ സമിതി, മാതൃ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി


പരപ്പ : കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രി, മയ്യങ്ങാനം ശ്രീ വിഷ്ണുമൂർത്തി ഭരണ സമിതി, മാതൃ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് 12-ാം വാർഡ് മെമ്പർ മനോജ് തോമസ് ഉൽഘാടനം ചെയ്തു. ക്ഷേത്ര കമിറ്റി പ്രസിഡന്റ് വി. ശംഭു അദ്ധ്യക്ഷനായി. ആയുർവേദ മെഡിക്കൽ ഓഫീസർ ഡൊ. പത്മേഷണൻ ആരോഗ്യ ക്ലാസെടുത്തു. സി.വി.ബാലകൃഷ്ണൻ , കെ.രാഘവൻ , കെ.വി.സുശീല , പി.വിജയൻ , സജേഷ് മയ്യങ്ങാനം തുടങ്ങിയവർ സംസാരിച്ചു. ഡോ. ദിവ്യ സി.വി ,  ഡോ സുജല സുധാകരൻ തുടങ്ങിയവർ രോഗികളെ പരിശോധിച്ച്  മരുന്നുകൾ നൽകി.







No comments