Breaking News

പനത്തടി ചാമുണ്ഡിക്കുന്നിൽ വൻ മദ്യവേട്ട ; കാറിലും കടയിലും സൂക്ഷിച്ചിരുന്ന കർണ്ണാടക മദ്യം പിടികൂടി


വെള്ളരിക്കുണ്ട് : പനത്തടി ചാമുണ്ഡികുന്നിൽ വൻ മദ്യശേഖരം പിടികൂടി. ചാമുണ്ഡികുന്നിലെ മംഗലത്ത് ട്രെഡേഴ്‌സ് എന്ന മലഞ്ചരക്ക് കടയുടെ അകത്ത് നടത്തിയ പരിശോധനയിൽ കർണാടകയിൽ മാത്രം വിൽക്കാൻ അനുവാദമുള്ള 26 ടെട്ര പാക്കറ്റ് വിദേശമദ്യവും  കടയുടെ മുൻവശത്ത് നിർത്തിയിട്ടിരുന്ന കാറിൽ നിന്നും 4 ടെട്ര പാക്കറ്റ് വിദേശമദ്യവും പിടികൂടി. പോലീസിനെ കണ്ട പ്രതി ഓടി രക്ഷപെട്ടു കടയുടമയായ പനത്തടി സ്വദേശിയായ സുധീഷ് കുറുപ്പിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാറും മദ്യം വിൽപ്പന നടത്തി കിട്ടിയ 55720 രൂപയും പോലീസ് കസ്റ്റഡിയിൽ എടുത്തു

No comments