Breaking News

കൂലി വർധനവ് ആവശ്യപ്പെട്ട് ചീർക്കയം ഗ്രാനൈറ്റ്സ് കമ്പനിയിലെ സിഐടിയു തൊഴിലാളികൾ സമരത്തിൽ



ഭീമനടി : കൂലി വർധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികളോട് മുഖം തിരിഞ്ഞ് മാനേജ്മെന്റ്. സമരം ശക്തമാക്കാൻ ഒരുങ്ങി തൊഴിലാളികളും. ചീർക്കയത്ത് പ്രവർത്തിക്കുന്ന എൻജെടി ഗ്രാനൈറ്റ് കമ്പിനിയിലെ തൊഴിലാളികളാണ് 10 ശതമാനം കൂലി വർധന ആവശ്യപ്പെട്ട് കഴിഞ്ഞ ഒൻപത് ദിവസമായി സമരം ചെയ്യുന്നത് . ഇതിനിടെ ഒരുതവണ ചർച്ച നടത്തിയെങ്കിലും തീരുമാനം ആകാതെ അലസിപ്പിരിഞ്ഞു. കമ്പനിയുടെ ചീർക്കയത്തെ ക്രഷർ യൂണിറ്റിലെയും കൃഷിയിടത്തിലെയും ഏഴ് സ്ത്രീ തൊഴിലാളികൾ അടക്കം 12 പേരാണ് സമരത്തിലുള്ളത് .


ഈ തൊഴിലിനെ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബംങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും, നിലനിൽക്കുകയം വേണമെങ്കിൽ കൂലി വർധന നടത്തിയേ പറ്റു എന്നാണ് തൊഴിലാളികളുടെ ആവശ്യം എന്നാൽ ഇത് അംഗീകരിക്കാൻ ഉടമകൾ തയ്യാറാകുന്നില്ല. മാനേജ്മെന്റ് നിഷേധാത്മക നിലപാട് തുടർന്നാൽ അനിശ്ചിതകാല നിരാഹാര സമരം അടക്കം ശക്തമായ സമരപരിപാടിയിലേക്ക് പോകുമെന്ന് സിഐടിയു ചീർക്കയം ക്രഷർ യൂണിറ്റ് ഭാരവാഹികളായ പി മധുസൂദനൻ, വി കൃഷ്ണൻകുട്ടി എന്നിവർ പറഞ്ഞു.




.

No comments