Breaking News

സ്‌ത്രീയെ ആക്രമിച്ച്‌ സ്വർണം കവർന്നയാൾ നർക്കിലക്കാട് നിന്നും പിടിയിൽ


ചിറ്റാരിക്കാൽ : വയനാട് തിരുനെല്ലി തൃശിവേലിൽ സ്‌ത്രീയെ തലയ്‌ക്കടിച്ചു പരിക്കേൽപ്പിച്ച്‌ സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട അടൂർ സ്വദേശി ലിജു ജോർജിനെ(42)യാണ് നർക്കിലക്കാട് വാടകവീട്ടിൽ ഒളിവിൽ കഴിയവേ ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അറസ്റ്റുചെയ്തത്‌. തിരുനെല്ലി പൊലീസിൽനിന്ന്‌ ലഭിച്ച മൊബൈൽ ടവർ സിഗ്നൽ പിന്തുടർന്നായിരുന്നു അറസ്‌റ്റ്‌.
സംഭവത്തിനുശേഷം പ്രതി നർക്കിലക്കാട്ടേക്ക്‌ മുങ്ങുകയായിരുന്നു. ഇയാൾ ഇടയ്‌ക്ക്‌ നർക്കിലക്കാട് ഭാഗത്തുവന്ന് താമസിക്കാറുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതിയെ തിരുനെല്ലി പൊലീസിന്‌ കൈമാറും.


No comments