Breaking News

"പരപ്പ ടൗണിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കണം": തഹസിൽദാർക്ക് നിവേദനവുമായി സിപിഎം പരപ്പ ലോക്കൽ കമ്മറ്റി ജൂൺ 3ന് സർവ്വെ നടത്താൻ ധാരണയായി


പരപ്പ: പരപ്പ ടൗണിൽ വിമലഗിരി ക്രിസ്ത്യൻ പള്ളി മുതൽ പരപ്പച്ചാൽ പാലം വരെയുള്ള പി.ഡബ്ല്യു.ഡി റോഡിൻെറ ഇരുവശങ്ങളിലുമുള്ള PWD, & AW ഭൂമിയിൽ കയ്യേറിയിരിക്കുന്ന സ്വകാര്യ വ്യക്തികളെ  ഒഴിപ്പിച്ച് ,ടൗണിലെ വാഹനഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്നുംടാക്സി വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം ഉറപ്പുവരുത്തണമെന്നും സി.പി.ഐ.എം പരപ്പ ലോക്കൽ കമ്മറ്റി വെള്ളരിക്കുണ്ട് തഹസിൽദാർക്ക് നിവേദനം നൽകി.

വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ മലയോര മേഖലയിലെ പ്രധാനപ്പെട്ട വികസന കേന്ദ്രമാണ് പരപ്പ ടൗൺ. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മുതൽ നിരവധി സർക്കാർ ഓഫീസുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ,ചെറുകിട വ്യാപാര സ്ഥാപനങ്ങളും , ഏറെയുള്ള സ്ഥലമാണ് പരപ്പ. ചെറുതും വലുതുമായി നൂറുകണക്കിന് ടാക്സി വാഹനങ്ങൾ ഈ ടൗണിൽ സ്ഥിരമായി ഓടുന്നു. അതിലേറെ,സ്വകാര്യ വ്യക്തികളുടെ (സർക്കാർ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ, കച്ചവടക്കാർ, തുടങ്ങിയവർ) വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതായി വരുന്ന ഒരിടം കൂടിയാണ് പരപ്പ ടൗൺ.                                                ടാക്സി വാഹനങ്ങൾക്ക് കൃത്യമായി പാർക്കിംഗ് ഏരിയ ഇല്ല . മേൽ സൂചിപ്പിച്ച സ്വകാര്യ വ്യക്തികൾ രാവിലെ 5 മണി മുതൽ രാത്രി 10 മണി വരെ ടൗണിന്റെ ഹൃദയഭാഗത്ത് അവരുടെ വാഹനങ്ങൾ  കൊണ്ടുവെച്ച് പല ആവശ്യങ്ങൾക്കായി പലയിടങ്ങളിലേക്കും (പഠനം, ജോലി, ) പോകുന്നു. ഈ സാഹചര്യത്തിൽ, റോഡിനോട് ചേർന്ന് കിടക്കുന്ന PWD &  AW ഭൂമിയുടെ പ്രാധാന്യം  തിരിച്ചറിഞ്ഞാണ് പരപ്പ വിമലഗിരി ക്രിസ്ത്യൻ പള്ളി മുതൽ പരപ്പച്ചാൽ പാലം വരെയുള്ള പൊതുമരാമത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള PWD & AW ഭൂമി ,താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തി,  സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം ഒഴിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സി പി എം പരപ്പ ലോക്കൽ കമ്മറ്റി  നിവേദനം നൽകിയിരിക്കുന്നത്.                    ഒപ്പം, വാഹന പാർക്കിങ്ങിന് ആവശ്യമായി , ഒഴിപ്പിച്ചെടുക്കുന്ന സ്ഥലത്തിന്റെ ഉപയോഗാനുമതി ലഭ്യമാക്കി, ടൗണിലെ വാഹന ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സി പി എം പരപ്പ ലോക്കൽ കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ഏ ആർ രാജു നൽകിയ നിവേദനത്തിൽ പറയുന്നു.

നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തഹസിൽദാർ, താലൂക്ക് സർവ്വയർ, പൊതുമരാമത്ത് അസി.എഞ്ചിനീയർ എന്നിവർ അടങ്ങിയ സംഘം ജൂൺ 3ന് രാവിലെ 10 മണി മുതൽ പരപ്പ ടൗണിലെ നിവേദനത്തിൽ സൂചിപ്പിച്ച സ്ഥലങ്ങൾ സർവ്വെ നടത്താൻ അനുമതി നൽകിയതായും ലോക്കൽ സെക്രട്ടറി ഏ.ആർ രാജു പറഞ്ഞു.

No comments