Breaking News

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിൽ " പുനർജനി -കാവുകളുടെ സംരക്ഷണം " ശില്പശാല സംഘടിപ്പിച്ചു


പരപ്പ: അന്താരാഷ്ട്ര  ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിൽ " പുനർജനി -കാവുകളുടെ സംരക്ഷണം " എന്ന പദ്ധതി യുടെ ഭാഗമായി ശില്പ ശാല സംഘടിപ്പിച്ചു...

കാവ് ഭാരവാഹികൾ, കൃഷി ഓഫീസർ മാർ, തൊഴിലുറപ്പ് എഞ്ചിനീയർ മാർ, ജന പ്രതിനിധി കൾ,  മറ്റു ജീവനക്കാർ  എന്നിവർ പങ്കെടുത്തു..

ശില്പ ശാല  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്  എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്. കെ. ഭൂപേഷ്  അധ്യക്ഷൻ ആയിരുന്നു.. പരിസ്ഥിതി പ്രവർത്തകൻ ശ്രീ ആനന്ദൻ പേക്കടം, ഫോറസ്ററ് ഓഫീസർ  ശ്രീ ചന്ദ്രൻ,എന്നിവർ ക്ലാസ്സ്‌ എടുത്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ  കെ. ജി. ബിജുകുമാർ, ബ്ലോക്ക്‌ ജൈവ വൈവിധ്യ പരിപാലന സമിതി അംഗം  ഒ. എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.കാവ് ഭാരവാഹികൾ കാവുകളെ സംബന്ധിച്ച പ്രസന്റെഷൻ അവതരിച്ചു.ഗ്രുപ്പ് ചർച്ചകൾക്ക് ശേഷം കാവ് കളിൽ നടത്തേണ്ടുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കി.... ശില്പ ശാല യിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി.എം. വിജയകുമാർ  സ്വാഗതവും  കൃഷി ഓഫീസർ  നിഖിൽ നാരായണൻ നന്ദിയും പറഞ്ഞു

No comments