Breaking News

കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അദ്ധ്യാപകനെ ആദരിച്ചു


വള്ളിക്കടവ് :മലയോരത്തെ പ്രാധാന വിദ്യാലയമായ മാലോത്ത് കസബ സ്കൂളിൽ പഠിക്കുകയും, ഇപ്പോൾ അദ്ധ്യാപകനായി ഇതേ സ്കൂളിൽ സേവനം ചെയ്യുന്ന ഡോ :എമിൽ ജെയിംസ് നെ കെ.എസ്. യു.പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചു." പൊളിറ്റിക്കൽ ഇക്കണോമി ഓഫ് പാടി കൾട്ടിവേഷൻ ഇൻ കുട്ടനാട് എന്ന വിഷയത്തിലാണ് അദ്ധ്യാപകനായ എമിൽ ജെയിംസ് ഡോക്ടറെറ്റ് നേടിയത്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പയ്യന്നൂർ കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ എമിൽ ജെയിംസ് യൂണിവേഴ്സിറ്റി തലത്തിൽ രണ്ടാം റാങ്ക് നേടിയിരുന്നു. കെ എസ് യു മാലോത്ത് കസബ കൂട്ടായ്മ അംഗങ്ങൾ ആയ എവുജിൻ ടി കെ, ഡാർലിൻ ജോർജ് കടവൻ,പി സി രഘുനാഥൻ, സ്‌കറിയ കാഞ്ഞമല, ജോമോൻ പിണക്കാട്ട് പറമ്പിൽ,എന്നിവർ പങ്കെടുത്തു.കൂട്ടായ്മക്ക് വേണ്ടി കെ എസ് എസ് പി എ സംസ്ഥാന കൗൺസിൽ അംഗം കൂടിയായ എവുജിൻ ടി കെ ഡോ:എമിൽ ജെയിംസ് നെ ഷാൾ അണിയിച്ചു.

No comments