Breaking News

വടക്കാകുന്ന് ഖനന വിരുദ്ധ സമരം; പ്രാദേശിക സാംസ്കാരിക കൂട്ടായ്മ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി


വെള്ളരിക്കുണ്ട്: താലൂക്കിലെ വടക്കാകുന്ന്, മരുതുകുന്ന് ഭാഗങ്ങളിലെ വൻകിട ഖനന-ക്രഷർ പ്രവർത്തനങ്ങൾക്കെതിരെ പ്രാദേശിക സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. നൂറ് കണക്കിന് ജനങ്ങളെ ദുരിതക്കയത്തിലും ദുരന്ത ഭീഷണിയിലുമാഴ്ത്തിക്കൊണ്ടുള്ള ഖനന-ക്രഷർ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ താക്കീതുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറ് കണക്കിന് ആളുകൾ സമരത്തിൽ അണിനിരന്നു. വടക്കാകുന്ന് പ്രദേശത്ത് റീ സർവ്വേ ഉൾപ്പെടെ എം.എൽ.യുടെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗ തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടില്ല, വിവിധ വകുപ്പുകളിൽ നിന്നുളള അനുമതികൾ നൽകുമ്പോൾ പാലിക്കേണ്ട യാതൊരു നിബന്ധനകളും പാലിക്കാതെയാണ് ഇവിടെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്, നൂറ് കണക്കിന് ജനങ്ങളുടെ കുടിവെള്ളമുൾപ്പെടെ ഇല്ലാതാക്കി കൊണ്ടും നീർച്ചാലുകൾ മലിനമാക്കിയും പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ നിരവധി പരാതികൾ അധികാരികൾക്ക് നൽകിയിട്ടുണ്ട്, പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് നേടിയ അനുമതികളുമായാണ് ക്രഷർ പ്രവർത്തനം നടത്തി വരുന്നത്, ജില്ലാ പഞ്ചായത്ത് റോഡിന്റെ കൾവർട്ട് കൈയ്യേറിയും ഓവുചാൽ നികത്തിയും ക്രഷർ നിർമ്മാണ പ്രദേശത്തേക്ക് റോഡ് നിർമ്മിച്ചതിനാൽ സമീപ പദേശത്തെ വീടുകൾക്കും കൃഷിയിടങ്ങൾക്കും, റോഡുകൾക്കും, ജലസ്രോതസ്സുകൾക്കും കൾവർട്ടിനുമുൾപ്പെടെ ഭീഷണിയാണ്, മീറ്ററുകൾതാഴ്ച്ചയിൽ മണ്ണ് നീക്കം ചെയ്തതും, അത് ജനവാസ മേഖലകൾക്കു മുകളിലായി കൂട്ടിയിട്ടിരിക്കുന്നതും താഴ്വാരങ്ങളിലെ ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്നു,  നിരവധി നിയമ ലംഘനങ്ങൾ നിലനിൽക്കുമ്പോഴും സ്വാധീനങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും നിശബ്ദരാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചുമുള്ള പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സമര സമിതി പ്രവർത്തകർ അറിയിച്ചു പ്രമുഖ സാഹിത്യകാരൻ പ്രഫസർ വീരാൻകുട്ടി ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു, പരിസ്ഥിതി പ്രവർത്തകരായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, സുരേഷ് മാലോം തുടങ്ങിയവർ സംസാരിച്ചു, പ്രാദേശിക സാംസ്കാരിക സമിതി ചെയർമാൻ അബ്രഹാം പി.ഡി അദ്ധ്യക്ഷത വഹിച്ചു കൺവീനർ അജയൻ കാരാട്ട് സ്വാഗതവും ഗിരീഷ് കാരാട്ട് നന്ദിയും രേഖപ്പെടുത്തി.

No comments