Breaking News

ഭീമനടി താലോലപൊയിലിൽ പന്തൽ നിർമ്മാണ തൊഴിലാളി തൂങ്ങിമരിച്ചു


ഭീമനടി: പന്തൽ നിർമ്മാണ തൊഴിലാളിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഭീമനടി താലോലപൊയിൽ സുനിൽകുമാർ-സതി ദമ്പതികളുടെ മകൻ എൽ.കെ. സനൽ നൽകുമാറാണ് (24) തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം രാത്രി പതിവു പോലെ ഭക്ഷണം കഴിച്ച് വീട്ടിൽ കിടന്നുറങ്ങിയ താണ്. രാവിലെ സനൽകുമാറിനെ കാണാത്തതിനെ തുടർന്ന് അച്ഛൻ സുനിൽകുമാർ മുറിയിൽ ചെന്ന് വാതിൽ തട്ടിവിളിച്ചെങ്കിലും എഴുന്നേറ്റില്ല. പിന്നീട് ജനൽ തട്ടി തുറന്ന് നോക്കിയപ്പോഴാണ് സനൽകുമാറിനെ കിടപ്പു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. വീട്ടുകാരുടെ പരാതിയിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കാസർകോട് താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു.സഹോദരൻ: സജീവ്കുമാർ.

No comments