നാടാകെ ഒഴുകിയെത്തിയ അന്തരീക്ഷത്തിൽ മുടന്തേൻ പാറ മടപ്പുരയിൽ മുത്തപ്പപ്രതിഷ്ഠ...
പുങ്ങംചാൽ : പുനർനിർമ്മിച്ച മുടന്തേൻപാറ മുത്തപ്പൻ മഠപ്പുരയിലെ പുന:പ്രതിഷ്ഠാ തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ചു .
ഒരു പ്രദേശത്തിന്റെ മുഴുവൻ നാട്ടുകാരുടെയും ഭക്ത ജനമനസുകളുടെയും കൂട്ടായപരിശ്രമം കൊണ്ടാണ് ഏകദേശം 15 ലക്ഷത്തോളം രൂപ ചിലവഴിച്ച് മുടന്തേൻ പാറയിൽ മുത്തപ്പൻ മഠപ്പുര പൂർത്തിയായത്.ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് മുടന്തേൻപാറ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ നിന്നും മുത്തപ്പൻ മഠപ്പുരയിലേക്ക് കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. തുടർന്ന് ആചാര്യ വരവേൽപ്പും കുറ്റിപൂജയും നടന്നു.
അന്നദാനത്തിന് ശേഷം സാംസ്‌കാരിക സദസ്സും ആദരിക്കൽ ചടങ്ങും കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി..
തുടർന്ന് മുടന്തേൻ പാറ മൂത്തപ്പൻ മഠപ്പുര മാതൃ സമിതി അവതരിപ്പിച്ച തിരുവാതിര കളിയും കൈകൊട്ടി കളിയും നാങ്കദ്രാവിഡ കൾച്ചറൽ സോസൈറ്റിയുടെ മംഗലം കളി. വിളക്കാട്ടം അമ്മൻകുടം കോൽക്കളി..കാവുംതല മാതൃ സമിതിയുടെ കൈ കൊട്ടി കളി യും ചീർക്കയം സുബ്രമണ്യ കോവിൽ മാതൃ സമിതിയുടെ കൈകൊട്ടി കളിയും അരങ്ങേറി..
തിങ്കളാഴ്ച പുലർച്ചെ നാലു മണിക്ക് നടന്ന ഗണപതിഹോമത്തിനു ശേഷം രാവിലെ 6 മണിമുതൽ 8 മണിവരെയുള്ള മുഹൂർത്തത്തിൽ കാഞ്ഞങ്ങാട് റെയിൽവെ മൂത്തപ്പൻ മഠപ്പുര മടയൻ രവീന്ദ്രന്റെ കാർമ്മികത്വത്തിൽ പ്രതിഷ്ടാചടങ്ങുകൾ നടന്നു. നാടാകെ ഒഴുകിയെത്തിയ ഭക്ത ജനമനസ്സുകളിൽ നിന്നും ഉയർന്ന നാമജപവും മൂത്തപ്പമന്ത്രധ്വനികളും പ്രതിഷ്ടാചടങ്ങ് ഭക്തി നിർഭരമാക്കി. വിവിധ ചടങ്ങു കൾക്ക് ശേഷം ചൊവ്വാഴ്ച പുലർച്ചെ തിരുവപ്പന വെള്ളാട്ടംനടക്കും.. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുന്ന നേർച്ച വെള്ളാട്ടത്തോടെ ആഘോഷപരിപാടികൾ സമാപിക്കും.
No comments