കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനത്തിൽ നട്ട മാവിന്റെ പിറന്നാൾ ആഘോഷം നടത്തി പരിസ്ഥിതിദിനം വേറിട്ടത്താക്കി ബളാൽ ഹയർ സെക്കന്ററി സ്കൂൾ
വെള്ളരിക്കുണ്ട് : പരിസ്ഥിതി ദിനത്തിൽ മരം നട്ടു ഫോട്ടോ ഇടാൻ എല്ലാവർക്കും പറ്റും എന്നാൽ അത് പരിപാലിക്കാനാണ് പാട് എന്ന തമാശ കഥകൾക്ക് വിട..കഴിഞ്ഞ വർഷത്തെ പരിസ്ഥിതി ദിനത്തിൽ സ്കൂൾ മുറ്റത്ത് നട്ട മാവിന്റെ ഒന്നാം പിറന്നാൾ ആഘോഷം നടത്തി
പരിസ്ഥിതിദിനാഘോഷം വേറിട്ടത്താക്കി ബളാൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ. ഒരു വർഷം പരിപാലിച്ചു വളർന്ന മാവിന്റെ മുന്നിൽ നിന്നായിരുന്നു മാവിന്റെ പിറന്നാൾ ആഘോഷം. പിറന്നാൾ കേക്കിന് പകരം മധുരമൂറുന്ന മാമ്പഴം മുറിച്ചു കുട്ടിക്കൾ പങ്കിട്ടെടുത്തു പിറന്നാൾ ആഘോഷം മനോഹരമാക്കി. കൂടാതെ മാമ്പഴമേളയും നടന്നു. ഈ വർഷം പുതിയ ചെടികൾ നടുന്നതിനോടോപ്പം പച്ചക്കറി തൈകൾ നട്ട് അടുക്കള തോട്ട നിർമ്മാണത്തിന് ആരംഭം കുറിച്ചു.
No comments