Breaking News

ബളാൽ മരുതോത്ത്‌ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു



മരുതോത്തെ താമരത്ത്‌ വീട്ടിൽ നാരായണൻ (54)ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനടുത്ത്‌ ഓടശേഖരിക്കാൻ പോയതായിരുന്നു നാരായണൻ. ഓടക്കാടിനടിയിൽ ഉണ്ടായിരുന്ന പെരുന്തേൻ ഈച്ചയാണ്  നാരായണനെഅക്രമിച്ചത്..

ഗുരുതാരാവസ്ഥയിൽ ആയ നാരായണനെ നാട്ടുകാർ പൂടംകല്ലിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.. പോസ്റ്റ് മോർട്ടത്തിനു ശേഷം ഞായറാഴ്ച്ച വീട്ടുവളപ്പിൽ സംസ്കരിക്കും..

നാരായണിയാണ് ഭാര്യ.  മക്കൾ : നിഷ.. ജിഷ..

മരുമക്കൾ :കുമാരൻ.. സുനി

No comments