അഭിഭാഷകനായി എൻറോൾ ചെയ്ത വെള്ളരിക്കുണ്ട് സ്വദേശി ബിജോയ് താന്നിപ്പാറയെ കെപിസിസി മൈനോറിറ്റി സെൽ ആദരിച്ചു
വെള്ളരിക്കുണ്ട് : അഭിഭാഷകനായി എൻറോൾ ചെയ്ത വെള്ളരിക്കുണ്ട് സ്വദേശി ബിജോയ് താന്നിപ്പാറയെ കെപിസിസി മൈനോറിറ്റി സെൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. ബളാൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം പി ജോസഫ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഹരീഷ് പി നായർ ചടങ്ങ് ഉത്ഘാടനം ചെയ്തു മൈനോറിറ്റി സെൽ നിയോജക മണ്ഡലം ചെയർമാൻ വിഎം. ശിഹാബ് ഉപഹാരം കൈമാറി. യോഗത്തിൽ കോൺഗ്രസ് നേതാക്കളായ ബാബു കോഹിനൂർ , ഷാജി മണിസേരി , സാജൻ ജോസ് , സണ്ണി കല്ലുവയലിൽ , ഷോബി ജോസഫ്, ജിജി കുന്നപ്പളി , കുഞ്ഞുമോൻ , സണ്ണി വടക്കേമുറി , വിജി ജോസ് പനകത്തോട്ടം , ജോസ് മണിയങ്ങാടൻ , ജോസ് വടക്കേപ്പറമ്പിൽ, പി കെ കാദർ , നാരായണൻ അരിങ്കൽ , ജിമ്മി എടപ്പാടി , ബിനു കെ ആർ എന്നിവർ സംസാരിച്ചു
No comments