മോഷ്ടാവെന്ന് ആരോപിച്ചു സംഘം ചേർന്നു മർദ്ധിച്ചതായി പരാതി ; ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
ചിറ്റാരിക്കൽ : മോഷ്ടാവെന്ന് ആരോപിച്ചു സംഘം ചേർന്നു മർദ്ധിച്ചതായി പരാതിയിൽ ചിറ്റാരിക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചിറ്റാരിക്കാൽ സ്വദേശിയായ തോമസ് (49) ആണ് പരാതിക്കാരൻ. ചിറ്റാരിക്കാൽ പെട്രോൾ പമ്പിന് എതിർവശത്ത് സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നാലോളം ആൾക്കാർ മോഷണത്തിന് വേണ്ടി നിൽക്കുകയാണെന്ന് ആരോപിച്ചു സംഘം ചേർന്ന് മർദിച്ചു എന്നതാണ് പരാതി. കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയുന്ന നാലുപേർക്കെതിരെ പോലീസ് കേസ് എടുത്തു
No comments