Breaking News

ചിറ്റാരിക്കാൽ ആയന്നൂരിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു


ചിറ്റാരിക്കാൽ: കിണർ ഇടിഞ്ഞ് താഴുന്നത് ഭീഷണിയാകുന്നു. ചെറുപുഴ ആയന്നൂരിലെ പള്ളിക്കളത്ത് ഓമനയുടെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞ് താഴുന്നത്. ഇന്നലെ രാവിലെയാണ് സംരക്ഷണഭിത്തി കെട്ടിയ കിണർ മണ്ണിലേയ്ക്ക് ഒരു ഭാഗം ചരിഞ്ഞ നിലയിൽ കണ്ടത്. കിണറിന് ചുറ്റിലും മണ്ണിൽ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. നിറയെ വെള്ളമുള്ള കിണറിൻ്റെ സംരക്ഷണ ഭിത്തി അടുത്ത ഈയിടെയാണ് നിർമ്മിച്ചത്. കിണർ ഇനിയും കൂടുതൽ ഇടിഞ്ഞുതാഴുമോയെന്ന ഭയത്തോടെയാണ് വീട്ടുകാർ കഴിയുന്നത്.

No comments