കരിന്തളത്ത് ചത്ത പോത്തിനെ ഉപേക്ഷിച്ചു പോയ സംഭവം; പ്രതികൾ അറസ്റ്റിൽ
കരിന്തളം കീഴ്മാല ബസ് വെയ്റ്റിംഗ് ഷെഡിന് സമീപം ചത്ത പോത്തിനെ ഉപേക്ഷിച്ചു പോയിരുന്നു . ആയതിന് കേസ്സ് രജിസ്റ്റർ ചെയ്ത നീലേശ്വരം പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ കർണ്ണാടക സ്വദേശികളായ മാരുതി,ചേതൻ എന്നിവരെ നീലേശ്വരം അറസ്റ്റ് ചെയ്തു. നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ . കെ.യുടെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർമാരായ ശ്രീജേഷ് കെ , വിശാഖ്. ടി, മധുസൂധനൻ മടിക്കൈ, സീനിയർ സിവിൽ പോലീസ് ഓഫീസ്സർ മധുസൂധനൻ യു.വി , സെയ്ദ വിജേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്
No comments