Breaking News

കാഞ്ഞങ്ങാട് കോണ്‍ഗ്രസ് പ്രതിഷേധം സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചു

കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്റെ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. കാസര്‍കോട് ഡിസിസിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നടത്തിയ റോഡ് ഉപരോധം ഏറെ സംഘര്‍ഷാവസ്ഥയില്‍ കലാശിച്ചു. റോഡില്‍ തീയ്യിട്ട സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ത്രീകളടക്കമുള്ളവര്‍ അണിചേര്‍ന്ന പ്രതിഷേധം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്തു.

No comments