Breaking News

കെ.പി.സി.സി.പ്രസിഡന്റ്‌ കെ.സുധാകരൻ എം പി ക്കെതിരായ പോലീസ് നടപടി ; ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


ചിറ്റാരിക്കാൽ : കെ.പി.സി.സി.പ്രസിഡന്റ്‌  കെ.സുധാകരൻ എം പി ക്കെതിരായ പോലീസ് നടപടി ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചിറ്റാരിക്കാലിൽ പ്രതിഷേധ പ്രകടനം നടത്തി .അഴിമതിയിൽ മുങ്ങിത്താഴുന്ന സി പി എം നേതൃത്വം അത് മറച്ച് വെയ്ക്കുന്നതിനായി കെ പി സി പ്രസിഡണ്ടിനെ കള്ളക്കേസിൽ കുടുക്കി തുറങ്കലടയ്ക്കാൻ ശ്രമിച്ചാൽ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ ഒന്നായി ചെറുക്കുമെന്ന്പ്രഖ്യാപിച്ചുകൊണ്ട്  ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം എളേരിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോയി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോർജ് കരിമഠം അധ്യക്ഷത വഹിച്ചു. ശാന്തമ്മ ഫിലിപ്പ് , ജോസ് കുത്തിയതോട്ടിൽ , തോമസ് മാത്യു അഗസ്റ്റിൻ നടുവിലേയ്ക്കുറ്റ് , ഗോപാലകൃഷ്ണൻ , തങ്കച്ചൻ തേക്കുംകാട്ടിൽ എന്നിവർ സംസാരിച്ചു.

No comments